Posts

17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 18കാരന്‍ അറസ്റ്റില്‍

Image
  പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ഇടക്കാല ജാമ്യം നേടി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍ ബേഡകം: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളിച്ചാല്‍ കൊളപ്രം സ്വദേശിയായ പതിനെട്ടുകാരനെയാണ് രാജപുരം എസ്.ഐ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതോടെ മാതാവ് പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം രാജപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പതിനെട്ടുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. പീഡനം നടന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പോക്സോ, പീഡനം...

ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (48) അന്തരിച്ചു

Image
കാഞ്ഞങ്ങാട്: ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (48) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ വിനോദ് മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലാണ് മരിച്ചത്. പുല്ലൂര്‍ സ്വദേശിയായ വിനോദ് കുമാര്‍ കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിച്ച ശേഷമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി ആയത്. കോണ്‍ഗ്രസ്-ട്രേഡ് യൂണിയന്‍ നേതാവായിരുന്ന പരേതനായ പി പി കുഞ്ഞിക്കണ്ണന്‍ നായരുടെയും വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥ സാവിത്രി അമ്മയുടെയും മകനാണ്. സഹോദരന്‍: മനോജ് കുമാര്‍ (കര്‍ണാടക ബാങ്ക് റീജ്യണല്‍ മാനേജര്‍).

യേശുദാസ് @ 84; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ

Image
  ഏഴുസ്വരങ്ങളും തഴുകിയുണർത്തിയ ഗന്ധർവ ഗായകന് ഇന്ന് ശതാഭിഷേകം. സാർത്ഥകമായ എൺപത്തിനാല് വർഷങ്ങൾ. യേശുദാസ് എന്നത് ഒരു വ്യക്തിയുടെ പേരല്ല. ആറു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന, എല്ലാ മനുഷ്യവികാരങ്ങളേയും ഉൾക്കൊള്ളുന്ന അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ് അത്. കാലാതീതമായ ആ ഗന്ധർവധാരയിലെ നീരാട്ടില്ലാതെ മലയാളിക്കെന്ത് ജീവിതം?. നമ്മുടെ പ്രഭാതവും പ്രദോഷവുമെല്ലാം ആ സംഗീതത്തിലാണല്ലോ ഒഴുകിനീങ്ങുന്നത് ഇല്ലായ്മകളുടേയും കഷ്ടപ്പാടുകളുടേയും ലോകത്താണ് യേശുദാസിന്റെ പിറവി. 1940 ജനുവരി പത്തിന് ഫോർട്ടുകൊച്ചിയിൽ സംഗീതജ്ഞനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടേയും എലിസബത്തിന്റെയും ഏഴു മക്കളിൽ രണ്ടാമൻ. അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്. എട്ടാം വയസ്സിൽ കൊച്ചിൻ നേവൽ ബേസിലെ സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് അച്ഛൻ പഠിപ്പിച്ച ഗാന്ധികീർത്തനവുമായാണ്. പതിനൊന്നു വയസ്സിൽ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം. മുഹമ്മദ് റഫിയുടെ പാട്ടുകളോടായിരുന്നു ചെറുപ്പത്തിൽ യേശുദാസിന്റെ ആരാധന. സ...

കണ്ണൂർ : യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Image
  പയ്യന്നൂർ. ഉറങ്ങാൻ കിടന്നയുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തായിനേരിമുഹമ്മദ് അബ്‌ദുൾ റഹ്മാൻ സ്‌മാരക വായനശാലക്ക് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി - ആയിഷ ദമ്പതികളുടെ മകൻ കാട്ടൂർ നൗഫലിനെ (24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ പ്രായമായ ഒരു സ്ത്രീ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം. പരിസരവാസികളാണ് പോലീസിൽ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചത്. മുറിയിൽ രക്തം തളം കെട്ടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്‌ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ മൃതദേഹം വിശദമായ ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. പി എസ് എസി കോച്ചിംഗ് ക്ലാസിലും മറ്റും പോയിരുന്ന നൗഫൽ മൂന്നോളം പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. സഹോദരങ്ങൾ: ഇസ്‌മായിൽ, സൗദ (സീനിയർ സിവിൽ പോലീസ് ഓഫീസർ), സെറീന (റജിസ്ട്രാർ ഓഫീസ് ജീവനക്കാരി), സുഹറ

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.

Image
  തിരുവനന്തപുരം : കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടയിലുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലായ യൂത്തുകോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. പോലീസ് ചുമത്തിയ വകുപ്പുകൾ ഗുരുതരമായതിനാൽ രാഹുലിനെ റിമാൻറ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്ന്(ചൊവ്വ) രാവിലെ അടൂരിലെ വീട്ടിൽ നിന്നാണ് രാഹുലിനെ തിരുവനന്തപുരത്ത് നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരംകന്റോൺമെന്റ് പോലീസാണ് അടൂരിലെത്തി അറസ്റ്റ് ചെയ്തത്. പനിയെ തുടർന്ന് ആശുപത്രിയിലായിരുന്ന രാഹുൽ ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ഈ കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിയാണ്. അതേസമയം, രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റിനെതിരെ കോൺഗ്രസും യു.ഡി.എഫും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു.

പെരിയ : ദേശീയപാതയില്‍ കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം; കാറിലുണ്ടായിരുന്ന 6 പേര്‍ക്കും വഴിയാത്രക്കാരനും ഗുരുതര പരുക്ക്

Image
  പെരിയ: ദേശീയപാതയിൽ കാറും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടർ യാത്രക്കാരായ രണ്ടുപേർ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ ആറുപേർക്കും വഴിയാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. ചട്ടഞ്ചാൽ സ്വദേശിയും കർഷകനുമായ ഗോപാലകൃഷ്ണൻ (55), സഹോദരി ഭർത്താവും സിപിസിആർഐയിലെ മുൻ ജീവനക്കാരനുമായ പരനടുക്കത്തെ നാരായണൻ (62) എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്‌ണൻ്റെ മ്യതദേഹം കാസർകോട് ജെനറൽ ആശുപത്രിയിലും നാരായണന്റെ മൃതദേഹം കാസർകോട് കിംസ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന ബദിയടുക്കയിലെ ശാഹിൻ (36), ഭാര്യ സഹല, ബന്ധുക്കളായ ശാഹിന, ശംനാസ്, ഫാത്വിമ, ബദിയടുക്കയിലെ മുൻ പഞ്ചായത് അംഗം അൻവറിൻ്റെ മകൾ ഹന ഫാത്വിമ (എട്ട്) എന്നിവരെ കാസർകോട് ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരനായ ഹംസയെ (65) കാസർകോട് ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും. പാ‌സ്പോർട് ആവശ്യത്തിനായി പയ്യന്നൂരിലേക്ക് പോകുകയായിരുന്നു ഫോർച്യൂണർ കാറിലുണ്ടായിരുന്ന ബദിയഡുക്ക സ്വദേശികൾ.ഓടിക്കൂടിയവരാണ് പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചത്. സ്‌കൂട...

യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കുട്ടത്തിൽ അറസ്റ്റിൽ .

Image
  തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഇതുവരെയും 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 31 പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. വി ഡി സതീശന് പുറമേ ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സന്റ് എംഎല്‍എ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോ...

കയരളം: മുല്ലക്കൊടി ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

Image
മുല്ലക്കൊടി ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം വാർഡ് മെമ്പർ എ.പി. സുചിത്ര ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എ മഹേഷ് അധ്യക്ഷനായി. എ അഖില ആശംസ നേർന്ന് സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത ടീച്ചർ സ്വാഗതവും കെ വി സിന്ധു നന്ദിയും പറഞ്ഞു. ബേങ്ക് അമ്പത് പച്ചക്കറി ചട്ടികളാണ് സ്കൂളിന് നൽകിയത്. കുട്ടികൾക്കാണ് പരിപാലന ചുമതല.

ചെറുകുന്ന് കവിണിശ്ശേരി പരേതനായ ഒ. പി. തമ്പാൻ നമ്പ്യാരുടെ പത്നി പാലങ്ങാട്ട് വീട്ടിൽ ശ്രീദേവി അമ്മ (87) നിര്യാതയായി.

Image
ചെറുകുന്ന് കവിണിശ്ശേരി പരേതനായ ഒ. പി. തമ്പാൻ നമ്പ്യാരുടെ പത്നി പാലങ്ങാട്ട് വീട്ടിൽ ശ്രീദേവി അമ്മ (87) നിര്യാതയായി. മക്കൾ : ഹരിദാസൻ പി വി കീഴറ (മാനേജിങ്ങ് ഡയറക്ടർ, റബ്കോ) ജയശ്രി പി വി (കണ്ണപുരം)  ശ്രീനിവാസൻ പി വി (ചെന്നൈ) ശ്രീലത പി വി (മുയ്യം) ശ്രീരേഖ പി വി (തളിപ്പറമ്പ്) ശ്രീജിത്ത് പി വി (കവിണിശ്ശേരി) മരുമക്കൾ :  ലതിക ടി പി (കീഴറ) വാസുദേവൻ പി സി (കണ്ണപുരം) അനിത എ (ചെന്നൈ) വിജയൻ കാവാലൻ (മുയ്യം) ഡോ.കെ.ടി.മാധവൻ തളിപ്പറമ്പ് (കണ്ണൂര്‍ മെഡിക്കല്‍  കോളേജ്) സ്മിത എ വി  (കണ്ണോം,എഴോം) പൊതുദർശനം നാളെ (9-1-24) രാവിലെ 10 മണിവരെ  ഡോ. കെ.ടി. മാധവന്റെ തളിപ്പറമ്പ് മന്നയിലുള്ള വസതിയിലും ശേഷം 10 മണിമുതൽ 10:30 വരെ കവിണിശ്ശേരിയിലെ സ്വന്തം വീട്ടിൽ പൊതു ദർശനവും തുടർന്ന് രാവിലെ 10:30ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കുന്നതായിരിക്കും.

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

Image
  62-ാമത് കലോത്സവത്തില്‍ കിരീടം ചൂടി കണ്ണൂര്‍ കൊല്ലം | 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തും എത്തി. ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കി ഉണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപന ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടന്‍ മമ്മൂട്ടിയെത്തും.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; വാശിയേറിയ പോരാട്ടം, പോയിന്റ് നിലയില്‍ കോഴിക്കോട് മുന്നില്‍

Image
  കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വര്‍ണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 228 ഇനങ്ങളുടെ ഫലം പുറത്തു വന്നപ്പോള്‍ പോയിന്റ് നിലയില്‍ കോഴിക്കോടാണ് മുന്നിലുള്ളത്. കോഴിക്കോടിന് 896 പോയിന്റാണുള്ളത്. 892 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നാലെയുണ്ട്. 888 പോയിന്റുമായി പാലാക്കാടാണ് മൂന്നാം സ്ഥാനത്ത്. ഇനി 10 ഇനങ്ങള്‍ മാത്രമാണ് നടക്കാനുള്ളത്. ഈ മത്സരങ്ങളുടെ കൂടെ ഫലം ചാമ്പ്യന്‍ ജില്ലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.

അഴിക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു

Image
അഴിക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു കാഞ്ഞിരോട് കൊട്ടാണിരി എച്ചൂർ കോട്ടം റോഡ് സ്വദേശി മുനീസ് ആണ് മരിച്ചത്

ഫാത്തിമത്തു നിദ യും ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ ഹിദാഷ് എൻ. പി യും മികച്ച പ്രകടനത്തോടെ A ഗ്രേഡ് കരസ്ഥമാക്കി

Image
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണാടിപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം ഹയർ സെക്കൻഡറി വിഭാഗം ഉറുദു ക്വിസ്, ഉറുദു ഉപന്യാസം മത്സരങ്ങളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ ഫാത്തിമത്തു നിദ യും ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ ഹിദാഷ് എൻ. പി യും മികച്ച പ്രകടനത്തോടെ A ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച രണ്ട് പ്രതിഭകളേയും ഗവ. ഹയർസെക്കൻഡറി പി ടി എ യും അധ്യാപകരും ജീവനക്കാരും അനുമോദിച്ചു.

ചേലോറ: പൂർവ്വ വിദ്യാർത്ഥി സമാഗമം.

Image
  ചേലോറ ഹയർ സെക്കന്ററി സ്കൂൾ 1973-74 ബാച്ചിലെ വിദ്യാർഥികൾ ആദ്ധ്യയനത്തിന്റെ അമ്പതാംവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി 21 ജനുവരി 24 ന് 11 മണിക്ക് എല്ലാ പൂർവവിദ്യാർഥികളും കണ്ണൂർ പാമ്പൻ മാധവൻ റോഡിലുള്ള കെപെയിൻ ബാംബൂ ഹോട്ടലിൽ ഒത്തു ചേരുകയാണ്. ഇത് വരെ ബന്ധപ്പെടാൻ കഴിയാത്ത സഹപാടികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ വിളിച്ച് അന്നത്തെ കൂട്ടായ്മയിൽ പങ്കുചേരണമെന്ന് ആഗ്രഹിക്കുന്നു.. വസന്തം 74, എന്ന ഈ കൂട്ടായ്മ 50 വർഷത്തെ ഓർമ്മകൾ അയവിറക്കാനും പുതിയ സൗഹൃദം സ്ഥാപിക്കാനുമുള്ള ഒരു സദവസരമാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്. 9567860313 9495722277

കൂടാളി : പൊന്തേൻ ദാസൻ നിര്യാതനായി

Image
പൊന്തേൻ ദാസൻ നിര്യാതനായി കൂടാളി -ബങ്കണപറമ്പിലെ പൊന്തേൻ ദാസൻ (72 ) നിര്യാതനായി. ഭാര്യ സുമിത്ര മക്കൾ രനീഷ്, സനീഷ്, സബിന . മരുമക്കൾ. രാജേഷ് (വേങ്ങാട്) രസിത സഹോദരങ്ങൾ ശ്യാമള (കടലായി) ശശി, വാസന്തി (പൂക്കോട്) ദിനേശൻ , ഗീത (പൊടിക്കുണ്ട് ) പരേതയായ സരസ്വതി . ശവസംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)

കാസറഗോഡ് പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

Image
കാസറഗോഡ് പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓടി കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എവി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്.  പള്ളിക്കര മസ്തിഗുഡ്ഡെയില്‍ റെയില്‍വെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് അപകടം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ബേക്കല്‍ ഭാഗത്ത് പാളത്തില്‍ ഒരാള്‍ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസര്‍ഗോഡ് റെയില്‍വെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.  മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച പഴ്സിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഹ്യൂമന്‍ റിസോര്‍സ് മാനേജരാണ് ഐശ്വര്യ. 

പുതുവർഷത്തിൽ പുതിയ മാറ്റത്തിന് തുടക്കവുമായി കുറുമാത്തൂർ ഹരിത കർമസേന

Image
കുറുമാത്തൂർ : കഴിഞ്ഞ  അഞ്ചു മാസമായി യൂസർ ഫീ കളക്ഷനിൽ 100%   കളക്ഷൻ  പൂർത്തീകരിച്ച  കുറുമാത്തൂർ ഹരിത കർമ സേന പുതിയൊരു സംരംഭ തിന്  തുടക്കം കുറിക്കുന്നു. നിലവിൽ   ജൈവ മാലിന്യ സംസ്ക്കര ണ ത്തിന് വീടുകളിൽ ലഭ്യമാക്കിയ റിംഗ് കമ്പോസ്റ്റിനു ആവശ്യമായ ഇന്നോ കുലം എത്തിച്ചു കൊടുക്കുന്ന ദൗത്യമാണ് ഹരിത കർമ്മ സേന  ഏറ്റെടുക്കുന്നത്.ഈനോക്കുലം വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന  നിർവഹിച്ചു.മാലിന്യ നിർമാർജനത്തോടൊപ്പം സംരംഭകത്വ ശേഷി വികസനം പ്രാപ്തമാക്കുന്നതി നാണ് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത്.പുതിയ തൊഴിൽ സംരംഭത്തിന് എല്ലാ ആശംസകളും അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പാച്ചേനി രാജീവൻ,ആരോഗ്യ വിദ്യാഭാസസ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി അനിത,മെമ്പർമാരായ ഉണ്ണികൃഷ്ണൻ ശശിധരൻ രമ്യ,    വി ഇ ഒ, എച്ച് ഐ, ഹരിത കർമ സേന അംഗങ്ങൾ എന്നിവർ സംസാരിച്ചു.

മുണ്ട പ്രത്തെ പരേതനായ കൂരാങ്കുന്നൻ കുമാരന്റ ഭാര്യ കൂരാങ്കുന്നിൽ ദേവി 75 വയസ് നിര്യാതയായി

Image
മുണ്ട പ്രത്തെ പരേതനായ കൂരാങ്കുന്നൻ കുമാരന്റ ഭാര്യ കൂരാങ്കുന്നിൽ ദേവി 75 വയസ് നിര്യാതയായി മക്കൾ മനോഹരൻ , ഷൈമ, മരുമക്കൾ രജിത, അശോകൻ സഹോദരങ്ങൾ കാർത്ത്യായനി. കല്യാണി , പരേതയായ നാരായണി . സംസക്കാരം ശനിയാഴച രാവിലെ 9 മണിക്ക് മടയിച്ചാൽ ശ്മശാനത്തിൽ

ധർമ്മശാല: നായനാർ നഗർ ഖദീജ മൻസിലിൽ കെ.വി. മഷൂദ് (59) നിര്യാതനായി

Image
 ധർമ്മശാല നായനാർ നഗർ ഖദീജ മൻസിലിൽ കെ.വി. മഷൂദ് (59) നിര്യാതനായി. ഇരിക്കൂറിലെ പരേതരായ ബി.സി. മൊയ്തീൻ്റെയും, കെ.പി. ഫാത്തിമയുടെയും മകനാണ്. ഭാര്യ എം.പി. ഖദീജ മക്കൾ മാജിദ് മഷൂദ് , ലാസിം മഷൂദ് , മാസിൻ മഷൂദ് . സഹോദരന്മാർ മഹമൂദ് ( കൂത്ത്പറമ്പ്), ഷാഖിർ ( ഇരിക്കൂർ), അമീൻ (ഇരിക്കൂർ) സഹോദരിമാർ റംല , റസിയ, മറിയം, റഷീദ, സുമയ്യ. ഖബറടക്കം ശനിയാഴ്ച രാവിലെ 9 മണിക്ക് മാങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

തളിപ്പറമ്പ് : വ്യാപാരോത്സവ് അഞ്ചാം നറുക്കെടുപ്പ് എം.കെ.മനോഹരന്‍ നിര്‍വ്വഹിച്ചു

Image
  തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ്-23 മാസം തോറും നടത്താറുള്ള നറുക്കെടുപ്പിന്റെ അഞ്ചാമത് നറുക്കെടുപ്പ് മന്ന ജംഗ്ഷനില്‍ നടന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്ുമായ എം.കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. നാലാമത് നറുക്കെടുപ്പിലെ വിജയികള്‍ക്ക് മന്ന ഏരിയ കമ്മിറ്റി ഭാരവാഹികളായ ആലിക്കുഞ്ഞി, കെ.അബ്ദുല്‍ റഷീദ്, ഈസാന്‍ മുസ്തഫ, മന്‍സൂര്‍ മലബാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. വ്യാപാരോത്സവ് കോര്‍ഡിനേറ്റര്‍ എം.എ. മുനീര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.അയൂബ്, മുസ്തഫ അല്‍ഫ, സെക്രട്ടറിമാരായ കെ.കെ.നാസര്‍, സി.പി.ഷൌക്കത്തലി, യൂത്ത് വിംഗ് ഭാരവാഹികളായ ബി.ശിഹാബ്, കെ.ഷമീര്‍ എന്നിവര്‍ സംസാരിച്ചു. സദസിലുള്ളവര്‍ക്കുള്ള നറുക്കെടുപ്പ് ഹസന്‍ ഇസ്‌കാന്‍ ഗോള്‍ഡ്, റാഫി ഷൂബീഡു, സെഞ്ച്വറി ഫാഷന്‍ സിറ്റി, മിന്‍ഹാജ് നിയര്‍ബി, ഫര്‍സീന്‍ കെ.എം.പ്ലൈവുഡ് എന്നിവര്‍ നിര്‍വ്വഹിച്ചു. തളിപറമ്പ് മര്‍ച്ചന്റ്‌...