പുതുവർഷത്തിൽ പുതിയ മാറ്റത്തിന് തുടക്കവുമായി കുറുമാത്തൂർ ഹരിത കർമസേന



കുറുമാത്തൂർ :

കഴിഞ്ഞ  അഞ്ചു മാസമായി യൂസർ ഫീ കളക്ഷനിൽ 100%   കളക്ഷൻ  പൂർത്തീകരിച്ച  കുറുമാത്തൂർ ഹരിത കർമ സേന പുതിയൊരു സംരംഭ തിന്  തുടക്കം കുറിക്കുന്നു. നിലവിൽ   ജൈവ മാലിന്യ സംസ്ക്കര ണ ത്തിന് വീടുകളിൽ ലഭ്യമാക്കിയ റിംഗ് കമ്പോസ്റ്റിനു ആവശ്യമായ ഇന്നോ കുലം എത്തിച്ചു കൊടുക്കുന്ന ദൗത്യമാണ് ഹരിത കർമ്മ സേന  ഏറ്റെടുക്കുന്നത്.ഈനോക്കുലം വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന  നിർവഹിച്ചു.മാലിന്യ നിർമാർജനത്തോടൊപ്പം സംരംഭകത്വ ശേഷി വികസനം പ്രാപ്തമാക്കുന്നതി നാണ് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നത്.പുതിയ തൊഴിൽ സംരംഭത്തിന് എല്ലാ ആശംസകളും അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പാച്ചേനി രാജീവൻ,ആരോഗ്യ വിദ്യാഭാസസ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ ശ്രീമതി അനിത,മെമ്പർമാരായ ഉണ്ണികൃഷ്ണൻ ശശിധരൻ രമ്യ,    വി ഇ ഒ, എച്ച് ഐ, ഹരിത കർമ സേന അംഗങ്ങൾ എന്നിവർ സംസാരിച്ചു.

Comments