Posts

Showing posts from December, 2023

നാറാത്ത് : കല്യാണദിവസം IRPC ക്ക് ധന സഹായം നൽകി

Image
കല്യാണദിവസം IRPCക്ക് സഹായം നൽകി നാറാത്ത് സി.ചന്ദ്രൻ, കെ.വി.ഗിരിജ ദമ്പതികളുടെ മകൻ സനീഷ്.സിയുടെയും കക്കാട് സ്വദേശി ശ്രീധരൻ.കെ, ശ്രീലത.എം ദമ്പതികളുടെ മകൾ ശ്രീഷ്മയുടെയും വിവാഹ ദിനത്തിൽ IRPCക്ക് നൽകിയ ധനസഹായം അഴിക്കോട് MLA ശ്രീ.കെ.വി.സുമേഷ് ഏറ്റുവാങ്ങി. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രമേശൻ.കെ, കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു.

കണ്ണൂര്‍ പയ്യാമ്പലത്ത് ഗവര്‍ണറുടെ 30 അടി ഉയരമുള്ള കോലം കത്തിച്ച് എസ്.എഫ്.ഐ

Image
  പുതുവർഷരാവിൽ ഗവർണറുടെ കോലം കത്തിച്ച് എസ്.എഫ്.ഐ. കണ്ണൂർ ജില്ലയിലെ പയ്യാമ്പലം ബീച്ചിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുമ്പോഴാണ് എസ്.എഫ്.ഐ. ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.  ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചിൽ കത്തിക്കാനായി ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ.  കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പയ്യാമ്പലം ബീച്ച്. ബീച്ചിൽ പുതുവർഷം ആഘോഷിക്കാനായി നിരവധി പേർ എത്തിയിട്ടുണ്ട്. ബീച്ചിന്റെ ഒരുഭാഗത്തായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നത്.

ബാവുപ്പറമ്പ് : പൊതുജന വായനശാല& ഗ്രന്ഥാലയം ബാവുപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു

Image
 പൊതുജന വായനശാല& ഗ്രന്ഥാലയം ബാവുപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ  പുതുവൽസരാഘോഷവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു   ഇന്നലെ ശനിയാഴ്ച വൈകുന്നേരം 6.30 ന് പുല്ലാഞ്ഞിയോട് എ.എൽ പി സ്കൂളിൽ  കാര്യപരിപാടികൾ സ്വാഗതം: ശ്രീ.മധുസൂദനൻ. പി.പി (സെക്രട്ടറി . വായനശാല ) അദ്ധ്യക്ഷൻ : പ്രസാദ് . ശ്രീ. പ്രസി വായനശാല ഉദ്ഘാടനം : ശ്രീമതി.രമ്യ.വി (ഏഴാം വാർഡ് മെമ്പർ)   ആശംസ: ശ്രീമതി. ജോസ്ന തങ്കച്ചൻ (NSS പ്രോഗ്രാം ഓഫീസർ ) ശ്രീ.പുരുഷോത്തമൻ മാസ്റ്റർ (കുറുമാത്തൂർ HSS) ശ്രീമതി.രഞ്ചിനി ജയേഷ് (സെക്രട്ടറി വനിതാവേദി& കാർത്തിക കുടുംബശ്രീ) ശ്രീ.വി.വി.കുഞ്ഞിരാമൻ (സെക്രട്ടറി ഒരുമ സ്വാശ്രയ സംഘം) ശ്രീ. ശ്യാം കൃഷ്ണൻ (സെക്രട്ടറി. യുവ സ്വാശ്രയ സംഘം) ശ്രീമതി. ബിന്ദു ( ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി) ശ്രീമതി. വൽസല (ഏഴാം വാർഡ് ADS  സെക്രട്ടറി & അക്ഷര കുടുംബശ്രീ) നന്ദി. ശ്രീമതി.മോണിഷ ( പ്രസിഡണ്ട് വനിതാവേദി ) തുടർന്ന  _ന്യൂ ഇയർ കേയ്ക്ക്മുറിക്കൽ 🎂 🛑🛑🛑🛑🛑🛑 തുടർന്ന് കലാപരിപാടികൾ അവതരണം : വായനശാലാ   പ്രവർത്തകരും കുറുമാത്തൂർ HSS ലെ Nss വളണ്ടിയേർസും തുടർന്ന് വായനശാല ഒരുക്...

കമ്പിൽ : പാട്ടയം സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചു

Image
  കൊളച്ചേരി:- പാമ്പ് കടിയേറ്റ് പാട്ടയത്തെ കൗസല്യ (60)മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി വീട്ടിനടുത്ത് വെച്ചായിരുന്നു പാമ്പുകടിയേറ്റത്ത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ: പവിത്രൻ, പുഷ്പ, ലേഖ.

പാപ്പിനിശ്ശേരി : ഈ കൂട്ടായ്മ നാടിന് അഭിമാനം

Image
    പാപ്പിനിശ്ശേരി ഹിദായത്തിൽ ഇസ്ലാം സംഘത്തിന്റെ കബറിന്റെ കല്ല് മൂടുകല്ല് പദ്ധതിയിലേക്ക് പാപ്പിനിശ്ശേരി പ്രവാസി കൂട്ടായ്മU. A. E.യുടെ കൈത്താങ്ങ്     പാപ്പിനിശ്ശേരി പ്രവാസി കൂട്ടായ്മU. A. E.യുടെചേർത്ത് പിടിക്കലിന്റെ ഭാഗമായി5000കല്ലിന്റെ വിഹിതമായ 200000രൂപ യുടെ ആദ്യ ഗഡു ഹാരിസ്. പി. പി. ( രക്ഷാധികാരി) കെ കെ അബ്ദുൾ നാസർ. ( രക്ഷാധികാരി) മസൂദ്. ടി. ബി. ( വൈസ് പ്രസിഡണ്ട് ) ഷാഹിദ് കെ എം ( ജോൺ സെക്രട്ടറി) ഫാസിൽ കെ പി ( ചുങ്കം ഇൻ ചാർജ് ) താജുദ്ദീൻ പി കെ ( എക്സിക്യൂട്ടീവ് മെമ്പർ) സിദ്ദീഖ് കെ പി ( വെൽവിഷർ ) എന്നിവരുടെ സാന്നിധ്യത്തിൽ മഹല്ല് പ്രസിഡണ്ട് കെ. പി. അബ്ദുൽ റഷീദ്. സെക്രട്ടറി വി പി ഷഹീർ. ട്രഷറർ കെ പി അബ്ദുൽ മജീദ്. എക്സിക്യൂട്ടീവ് മെമ്പർമാരായ കെപി റംഷിദ്. ഇബ്രാഹിം. പി. പി. അജ്മൽ. കെ. പി. കെ. പി. ഷഫീഖ്. മുഹമ്മദ്‌ സുറൂർ. അഷ്‌കർ. എം. പി. നാസറാജി പി ടി പി.യൂസഫ്. വി. പി. സി. എച്. അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് സഹായിച്ചവർ സഹകരിച്ചവർക്ക് സർവ്വശക്തനായ അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

കണ്ണൂർ : ആരോഗ്യ ക്യാമ്പ് നടത്തി.

Image
  പയ്യന്നൂര്‍: നാഷണല്‍ സര്‍വീസ് സ്‌കീം കെ.കെ.എന്‍ പരിയാരം ഗവ:വിഎച്ച്എസ്ഇ സപ്തദിന ക്യാമ്പിന്റെ ഭാഗമായി പെരുമ്പ എ.വി.സ്മാരക വായനശാലയില്‍ ആരോഗ്യ ക്യാമ്പ് നടത്തി. സൗജന്യ ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പില്‍ ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയും ദന്തപരിശോധനയും നടത്തി. പയ്യന്നൂര്‍ കോത്തായിമുക്ക് റിസള്‍ട്ട് ലാബിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ ഡോ:പി.വി.പൂജ ദന്തപരിശോധന നടത്തി. വാര്‍ഡ് കണ്‍വീനര്‍ കെ.കുമാരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീജിത് എസ് നായര്‍, സി.ഷീന, എ.എസ്.ഷമി, പി.അജീഷ് എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായ നയന നാരായണന്‍, ഇ.വി.ദേവിക, പി.വി.ധനുഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കണ്ണൂർ : കുടുംബാംഗങ്ങൾക്കൊപ്പം യാത്ര പോയ ഏഴ് വയസ്സുകാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

Image
  ഇരിട്ടി: കുടുംബാംഗങ്ങൾക്കൊപ്പം യാത്ര പോയ ഏഴ് വയസ്സുകാരനെ കോട്ടയം നീണ്ടൂരിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി കുന്നോത്ത് കേളൻപീടികയിലെ പാലക്കാട് സിജോ - ഷെറിൻ ദമ്പതികളുടെ മകൻ ഐഡൻ ജൂഡ് ജോർജ്ജിനെയാണ് നീണ്ടൂർ ചെമ്മാച്ചൻ ഫാം (ജെ എസ് ഫാം) സന്ദർശനത്തിനിടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാം സന്ദർശനത്തിനിടെ അൽപം ശ്രദ്ധ മാറിയപ്പോൾ കുട്ടിയെ കാണാതാവുകയും തിരച്ചിൽ നടത്തിയപ്പോൾ അവിടത്തെ കുളത്തിൽ കണ്ടെത്തുകയും ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പിതാവ് സിജോ നേരത്തേ ഗൾഫിലായിരുന്നു. ഭാര്യ ഷെറിൻ ന്യൂസിലാന്റി ലേക്ക് പോയതിനെ തുടർന്നു ജോലി രാജിവച്ചു കുന്നോത്ത് കേളൻപീടികയിൽ മക്കളുടെ ഒപ്പം കഴിയുകയായിരുന്നുവെന്നാണ് വിവരം. യാത്രയിൽ പിതാവും അമ്മാവൻ ഷൈനും ഉൾപ്പെടെ ഉള്ളവരാണ് ഉണ്ടായിരുന്നത്. അമ്മ ന്യൂസിലാന്റിൽ ജോലി സ്ഥലത്താണ്. സഹോദരങ്ങൾ: അഡ്രിയേൽ, ഐയ്സ

പാപ്പിനിശ്ശേരി : അരോളിയിലെ മോഹനൻ ടി വി നിര്യാതനായി

Image
അരോളിയിലെ മോഹനൻ ടി വി നിര്യാതനായി ഭാര്യ: പ്രഭാവതി. മകൻ: ശരൺ മാതാപിതാക്കൾ: പരേതരായ കുഞ്ഞപ്പ, കല്യാണി തെക്കേവീട്ടിൽ, സഹോദരങ്ങൾ: സരസ്വതി, രമ, ശോഭ, ഓമന, പരേതനായ ബാലൻ സംസ്കാരം(31.12.2023) ഞായറാഴ്ച രാവിലെ 11 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ

നാറാത്ത് : ബിച്ച് ജൂഡോ ചാമ്പ്യൻഷിപ്പിൽ UNDER 14 വിഭാഗം മത്സരത്തിൽ ചെങ്ങളായി പെരിങ്കോന്നു സ്വദേശിയും ശ്രീകണ്ഠപുരം ഹൈ സ്കൂൾ വിദ്യാർത്ഥിയുമായ നേഹ പി ഒന്നാം സ്ഥാനം നേടി

Image
 എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ സംഘടിപ്പിച്ച ഒന്നാമത് സംസ്ഥാന തല ബിച്ച് ജൂഡോ ചാമ്പ്യൻഷിപ്പിൽ UNDER 14 വിഭാഗം മത്സരത്തിൽ ചെങ്ങളായി പെരിങ്കോന്നു സ്വദേശിയും ശ്രീകണ്ഠപുരം ഹൈ സ്കൂൾ വിദ്യാർത്ഥിയുമായ   നേഹ പി ഒന്നാം  സ്ഥാനം നേടി ഗോൾഡ്   മെഡൽ  കരസ്ഥമാക്കി അച്ഛൻ  മനോജ് ,അമ്മ സജിന പി നാറാത്ത്

നാറാത്ത് : സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ നാറാത്ത് പഞ്ചായത്തിലെ 118 കുടുംബങ്ങൾക്ക് സ്വപ്നസാക്ഷാൽക്കാരം.

Image
  ഫോട്ടോ : പ്രമോദ് നാറാത്ത്  കണ്ണാടിപ്പറമ്പ്: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ നാറാത്ത് പഞ്ചായത്തിലെ 118 കുടുംബങ്ങൾക്ക് സ്വപ്നസാക്ഷാൽക്കാരം. നാറാത്ത് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂർത്തീകരിച്ച 118 വീടുകളുടെ താക്കോൽ കൈമാറ്റം കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ  മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 118 വീടുകൾ നിർമിച്ച ഭരണ സമിതിയെയും ജീവനക്കാരെയും അഭിനന്ദിച്ച മന്ത്രി, വിഇഒയെ പ്രത്യേകം അഭിനന്ദിച്ചു. (കണ്ണാടിപറമ്പ ഓൺലൈൻ ന്യൂസ്) കൂടുതൽ പേർക്ക് കൂടി വീട് നൽകുന്നതിനൊപ്പം ശുചിത്വത്തിലും കൂടുതൽ ഇടപെടലുകൾ നടത്താൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി.ജെ എന്നിവർ വിശിഷ്ടാതിഥികളാവും. ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ വിനോദ്കുമാർ എം.പി റിപ്പോർട്ട് അവതരിപ്പിക്കും. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജിർ പി.പി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, വികസനകാര്യ സ്റ്റാൻഡിങ് കമ...

കൊളച്ചേരി : കരിങ്കൽ കുഴി സ്വദേശിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

Image
  കണ്ണൂർ: റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യിൽ കരിങ്കൽക്കുഴി സ്വദേശി വി.പി.വിജിത്ത് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.40-ഓ ടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഉച്ചയ്ക്ക് 1:00 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ

മയ്യിൽ : ബിച്ച് ജൂഡോ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം മത്സരത്തിൽ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം

Image
  മയ്യിൽ : എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ സംഘടിപ്പിച്ച ഒന്നാമത് സംസ്ഥാന തല ബിച്ച് ജൂഡോ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം മത്സരത്തിൽ മയ്യിൽ സ്വദേശി സുഫിയാൻ പി പി ഒന്നാം സ്ഥാനം നേടി. മുഹമ്മദലി - സുമയ്യ ദമ്പതികളുടെ മകനാണ്. മയ്യിൽ ഐടിഎം കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. അടുത്ത മാസം ഹരിയാനയിൽ നടക്കുന്ന നാഷണൽ ഖുരേഷ് ഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ യോഗ്യത നേടി. മയ്യിൽ ചൈനീസ് കെൻപോ കരാട്ടെ ആന്റ് കിക്ക് ബോക്സിങ് ഡോജോ സീനിയർ വിദ്യാർഥി കൂടിയാണ് സുഫിയാൻ.

കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

Image
  മന്ത്രിസഭയിലെ പുതിയ മന്ത്രിമാരായി കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4-ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. സത്യപ്രതിജ്ഞയ്‌ക്കായി ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പങ്കെടുക്കില്ലെന്നാണ് സൂചന.

കണ്ണൂർ : മാലിന്യ സംസ്കരണ സംവിധാനമില്ല; കടമ്പൂർ സ്കൂളിന് അര ലക്ഷം രൂപ പിഴ

Image
       ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കടമ്പൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ, കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് 25000 രൂപ വീതം പിഴ ചുമത്തി. മലിനജലം സംസ്കരിക്കാതെ പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് ഇരുപതിനായിരം രൂപവീതവും ജൈവ അജൈവ മലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിക്കലർത്തി വലിച്ചെറിഞ്ഞതിന് അയ്യായിരം രൂപ വീതവും ഉൾപ്പെടെ ഇരുപത്തഞ്ചായിരം രൂപ വീതമാണ് പഞ്ചായത്തീ രാജിലെ വിവിധ വകുപ്പുകൾ പ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് കടമ്പൂർ സ്കൂളിന് പിഴ ചുമത്തിയത്. തുടർനടപടികൾക്കായി സ്ക്വാഡ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.         സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ഒൻപത് സ്ഥലങ്ങളിലാണ് പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തിയത്. സ്കൂൾ ബസുകൾ പാർക്കു ചെയ്യുന്ന ഗ്രൗണ്ടിൽ പ്രത്യേക സ്ഥലമൊരുക്കിസ്ഥിരമായി മാലിന്യം കത്തിക്കുന്നതും സ്ക്വാഡ് കണ്ടെത്തി. സ്കൂളിന് മുന്നിൽ പഞ്ചായത്ത് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ...

സംസ്ഥാന ഭിന്നശേഷി അവാർഡ് ബഷീർ പാണപ്പുഴ മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങി

Image
  കോഴിക്കോട്:ഭിന്നശേഷി ക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുക്കുന്നതിനുളള കണ്ടു പിടുത്തത്തിനുള്ള ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി അവാർഡ് ബഷീർ പാണപ്പുഴ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങി ഭിന്നശേഷി വിഭാഗക്കാർക്ക് പരസഹായമില്ലാതെ സഞ്ചരിക്കാനും സ്വയം തൊഴിൽ ചെയ്യുവാനും റാമ്പില്ലാത്ത ഇടങ്ങളിൽ പോലും ഇതിന്റെ ഓട്ടോ മറ്റിക്ക് റാമ്പ് ഉപയോഗിച്ച് ഇറങ്ങുവാനും കയറുവാനും കഴിയുന്ന വിധത്തിലുള്ള ഇലട്രിക്ക് സ്കൂട്ടർ സ്വന്തമായി നിർമ്മിച്ചാണ് ബഷീർ പാണപ്പുഴ സംസ്ഥാന പുരസ്ക്കാരത്തിനർഹനായത്. കോഴിക്കോട് വെള്ളിമാടുകുന്ന് ജൻ്റർ പാർക്കിൽ വച്ചാണ് സംസ്ഥാന ഭിന്നശേഷി പുരസ്കാര വിതരണം ചെയ്തത്. കോഴിക്കോട് കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാളി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, ഐ.എ.എസ്, മാനേജിംഗ് ഡയറക്ടർ കെ.മൊയ്തീൻകുട്ടി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ശ്രീമതി അഞ്ചു മോഹൻ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി തുടങ്ങിയവർ സംബന്ധിച്ചു.  വാർത്തകൾക്കും. പരസ്യങ്ങൾക്കും call: 7025135992

എറണാകുളത്ത് മറ്റു ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ കൊന്ന് ആത്മഹത്വയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു

Image
  കൊച്ചി: എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ ഭർത്തൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് എരുവേലി സ്വദേശി ഷൈജുവിനെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഇതേ ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തതിലൂടെ കൊലപാതകം വ്യക്തമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച്ചയാണ് ശാരിയെന്ന യുവതിയെ ചോറ്റാനിക്കരയിലെ ഭർത്തൃവീട്ടിൽ മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശാരിയെ ആശുപത്രിയിലെത്തിച്ചതെന്നായിരുന്നു സംഭവത്തിൽ ഭർത്താവ് ഷൈജുവിന്റെ മൊഴി. ഇത് പ്രകാരം ശാരി ആത്മഹത്യ ചെയ്തെന്നായിരുന്നു ആദ്യത്തെ നിഗമനം. പിന്നീട് വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. സംശയം തോന്നിയ പൊലീസ് കേസിൽ പ്രത്യേക അന്വേഷണം നടത്തി. തുടക്കത്തിൽ ഭർത്താവ് നൽകിയ മൊഴി കളവാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായെന്ന് ചോറ്റാനിക്കര പൊലീസ് പറയുന്നു. ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന ഷൈജു, പിന്നീട് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ഇതിനായി ഷാളുകൾ കൂട്ടിക്കെട്ടി ക...

പള്ളിക്കര : ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍.

Image
  കാസര്‍ഗോഡ്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന പറഞ്ഞിരുന്നു. മകളുടെ മരണം വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും അതില്‍ അസ്വാഭാവികതയുണ്ടെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ മുര്‍സീനയുടെ കുടുംബം പറഞ്ഞിരുന്നു. 2020ലായിരുന്നു അസ്‌കറുമായുള്ള മുര്‍സീനയുടെ വിവാഹം. രണ്ടു വയസുകാരിയായ മകളുണ്ട് ഇരുവര്‍ക്കും.

കണ്ണൂർ : മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം, യുവതിയുടെ ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Image
ഇരിട്ടി : പട്ടാപകൽ റോഡിൽ വെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം, യുവതിയുടെ ഭർത്താവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വിളമന സ്വദേശി കല്യാടൻ വീട്ടിൽ ഉമേഷ് (40 ) നെതിരെ ഇരിട്ടി പോലീസ് വധശ്രമത്തിന് കേസ്സെടുത്തു. കഴുത്തിൽ മുറിവേറ്റ കുന്നോത്ത് ബെൻഹിൽ സ്വദേശിനി കെ.യു. സജിത(36)യെ ആദ്യം ഇരിട്ടിയിലെ അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി. ഇവരെ ശത്രക്രിയക്ക് വിധേയമാക്കി. ബുധനാഴ്ച രാവിലെ 10 മണിയോടെ ബെൻഹിൽ സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്ത് അന്തർ സംസ്ഥാന പാതയിൽ വെച്ചായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങൾ കാരണം തെറ്റിപ്പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് പേപ്പർ കൈമാറാൻ ഉണ്ടെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തി ആയിരുന്നു ആക്രമണം കാറിലെത്തിയ ഉമേഷ് പുറത്തിറങ്ങിയ ഉടനെ സജിതയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ സജിത പോലീസിനെ വിളിക്കാൻ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഉമേഷ് പിന്നിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പോലീസ് ...

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

Image
  നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.