കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

 



മന്ത്രിസഭയിലെ പുതിയ മന്ത്രിമാരായി കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4-ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.


എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.


സത്യപ്രതിജ്ഞയ്‌ക്കായി ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പങ്കെടുക്കില്ലെന്നാണ് സൂചന.

Comments

Popular posts from this blog

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.