കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️
62-ാമത് കലോത്സവത്തില്‍
കിരീടം ചൂടി കണ്ണൂര്‍
കൊല്ലം | 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല.
949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തും എത്തി.
ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കി ഉണ്ടായിരുന്നത്.
അഞ്ചിന് ഒന്നാം വേദിയിലാണ് സമാപന ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടന് മമ്മൂട്ടിയെത്തും.

👍
ReplyDelete