സംസ്ഥാന ഭിന്നശേഷി അവാർഡ് ബഷീർ പാണപ്പുഴ മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങി

 



കോഴിക്കോട്:ഭിന്നശേഷി ക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുക്കുന്നതിനുളള കണ്ടു പിടുത്തത്തിനുള്ള ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി അവാർഡ് ബഷീർ പാണപ്പുഴ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങി


ഭിന്നശേഷി വിഭാഗക്കാർക്ക് പരസഹായമില്ലാതെ സഞ്ചരിക്കാനും സ്വയം തൊഴിൽ ചെയ്യുവാനും റാമ്പില്ലാത്ത ഇടങ്ങളിൽ പോലും ഇതിന്റെ ഓട്ടോ മറ്റിക്ക് റാമ്പ് ഉപയോഗിച്ച് ഇറങ്ങുവാനും കയറുവാനും കഴിയുന്ന വിധത്തിലുള്ള ഇലട്രിക്ക് സ്കൂട്ടർ സ്വന്തമായി നിർമ്മിച്ചാണ് ബഷീർ പാണപ്പുഴ സംസ്ഥാന പുരസ്ക്കാരത്തിനർഹനായത്. കോഴിക്കോട് വെള്ളിമാടുകുന്ന് ജൻ്റർ പാർക്കിൽ വച്ചാണ് സംസ്ഥാന ഭിന്നശേഷി പുരസ്കാര വിതരണം ചെയ്തത്. കോഴിക്കോട് കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാളി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, ഐ.എ.എസ്, മാനേജിംഗ് ഡയറക്ടർ കെ.മൊയ്തീൻകുട്ടി,

ജില്ലാ സാമൂഹ്യ നീതി ഓഫീസർ ശ്രീമതി അഞ്ചു മോഹൻ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി തുടങ്ങിയവർ സംബന്ധിച്ചു.



 വാർത്തകൾക്കും. പരസ്യങ്ങൾക്കും call: 7025135992

Comments

Popular posts from this blog

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല, റിമാന്റ് ചെയ്തു; അറസ്റ്റിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം.