കണ്ണൂർ : യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
പയ്യന്നൂർ. ഉറങ്ങാൻ കിടന്നയുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തായിനേരിമുഹമ്മദ് അബ്‌ദുൾ റഹ്മാൻ സ്‌മാരക വായനശാലക്ക് സമീപം താമസിക്കുന്ന മുഹമ്മദ് കുഞ്ഞി - ആയിഷ ദമ്പതികളുടെ മകൻ കാട്ടൂർ നൗഫലിനെ (24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ പ്രായമായ ഒരു സ്ത്രീ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം. പരിസരവാസികളാണ് പോലീസിൽ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചത്.
മുറിയിൽ രക്തം തളം കെട്ടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്‌ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ മൃതദേഹം വിശദമായ ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. പി എസ് എസി കോച്ചിംഗ് ക്ലാസിലും മറ്റും പോയിരുന്ന നൗഫൽ മൂന്നോളം പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. സഹോദരങ്ങൾ: ഇസ്‌മായിൽ, സൗദ (സീനിയർ സിവിൽ പോലീസ് ഓഫീസർ), സെറീന (റജിസ്ട്രാർ ഓഫീസ് ജീവനക്കാരി), സുഹറ

Comments
Post a Comment