Posts

കയരളം: മുല്ലക്കൊടി ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

Image
മുല്ലക്കൊടി ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ സഹകരണത്തോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം വാർഡ് മെമ്പർ എ.പി. സുചിത്ര ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എ മഹേഷ് അധ്യക്ഷനായി. എ അഖില ആശംസ നേർന്ന് സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത ടീച്ചർ സ്വാഗതവും കെ വി സിന്ധു നന്ദിയും പറഞ്ഞു. ബേങ്ക് അമ്പത് പച്ചക്കറി ചട്ടികളാണ് സ്കൂളിന് നൽകിയത്. കുട്ടികൾക്കാണ് പരിപാലന ചുമതല.

ചെറുകുന്ന് കവിണിശ്ശേരി പരേതനായ ഒ. പി. തമ്പാൻ നമ്പ്യാരുടെ പത്നി പാലങ്ങാട്ട് വീട്ടിൽ ശ്രീദേവി അമ്മ (87) നിര്യാതയായി.

Image
ചെറുകുന്ന് കവിണിശ്ശേരി പരേതനായ ഒ. പി. തമ്പാൻ നമ്പ്യാരുടെ പത്നി പാലങ്ങാട്ട് വീട്ടിൽ ശ്രീദേവി അമ്മ (87) നിര്യാതയായി. മക്കൾ : ഹരിദാസൻ പി വി കീഴറ (മാനേജിങ്ങ് ഡയറക്ടർ, റബ്കോ) ജയശ്രി പി വി (കണ്ണപുരം)  ശ്രീനിവാസൻ പി വി (ചെന്നൈ) ശ്രീലത പി വി (മുയ്യം) ശ്രീരേഖ പി വി (തളിപ്പറമ്പ്) ശ്രീജിത്ത് പി വി (കവിണിശ്ശേരി) മരുമക്കൾ :  ലതിക ടി പി (കീഴറ) വാസുദേവൻ പി സി (കണ്ണപുരം) അനിത എ (ചെന്നൈ) വിജയൻ കാവാലൻ (മുയ്യം) ഡോ.കെ.ടി.മാധവൻ തളിപ്പറമ്പ് (കണ്ണൂര്‍ മെഡിക്കല്‍  കോളേജ്) സ്മിത എ വി  (കണ്ണോം,എഴോം) പൊതുദർശനം നാളെ (9-1-24) രാവിലെ 10 മണിവരെ  ഡോ. കെ.ടി. മാധവന്റെ തളിപ്പറമ്പ് മന്നയിലുള്ള വസതിയിലും ശേഷം 10 മണിമുതൽ 10:30 വരെ കവിണിശ്ശേരിയിലെ സ്വന്തം വീട്ടിൽ പൊതു ദർശനവും തുടർന്ന് രാവിലെ 10:30ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കുന്നതായിരിക്കും.

കണ്ണൂരിന് സ്വർണ്ണ കപ്പ് ❤️

Image
  62-ാമത് കലോത്സവത്തില്‍ കിരീടം ചൂടി കണ്ണൂര്‍ കൊല്ലം | 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തും എത്തി. ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കി ഉണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപന ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടന്‍ മമ്മൂട്ടിയെത്തും.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; വാശിയേറിയ പോരാട്ടം, പോയിന്റ് നിലയില്‍ കോഴിക്കോട് മുന്നില്‍

Image
  കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വര്‍ണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 228 ഇനങ്ങളുടെ ഫലം പുറത്തു വന്നപ്പോള്‍ പോയിന്റ് നിലയില്‍ കോഴിക്കോടാണ് മുന്നിലുള്ളത്. കോഴിക്കോടിന് 896 പോയിന്റാണുള്ളത്. 892 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നാലെയുണ്ട്. 888 പോയിന്റുമായി പാലാക്കാടാണ് മൂന്നാം സ്ഥാനത്ത്. ഇനി 10 ഇനങ്ങള്‍ മാത്രമാണ് നടക്കാനുള്ളത്. ഈ മത്സരങ്ങളുടെ കൂടെ ഫലം ചാമ്പ്യന്‍ ജില്ലയെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.

അഴിക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു

Image
അഴിക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു കാഞ്ഞിരോട് കൊട്ടാണിരി എച്ചൂർ കോട്ടം റോഡ് സ്വദേശി മുനീസ് ആണ് മരിച്ചത്

ഫാത്തിമത്തു നിദ യും ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ ഹിദാഷ് എൻ. പി യും മികച്ച പ്രകടനത്തോടെ A ഗ്രേഡ് കരസ്ഥമാക്കി

Image
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണാടിപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം ഹയർ സെക്കൻഡറി വിഭാഗം ഉറുദു ക്വിസ്, ഉറുദു ഉപന്യാസം മത്സരങ്ങളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ ഫാത്തിമത്തു നിദ യും ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലൽ മത്സരത്തിൽ ഹിദാഷ് എൻ. പി യും മികച്ച പ്രകടനത്തോടെ A ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച രണ്ട് പ്രതിഭകളേയും ഗവ. ഹയർസെക്കൻഡറി പി ടി എ യും അധ്യാപകരും ജീവനക്കാരും അനുമോദിച്ചു.

ചേലോറ: പൂർവ്വ വിദ്യാർത്ഥി സമാഗമം.

Image
  ചേലോറ ഹയർ സെക്കന്ററി സ്കൂൾ 1973-74 ബാച്ചിലെ വിദ്യാർഥികൾ ആദ്ധ്യയനത്തിന്റെ അമ്പതാംവാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി 21 ജനുവരി 24 ന് 11 മണിക്ക് എല്ലാ പൂർവവിദ്യാർഥികളും കണ്ണൂർ പാമ്പൻ മാധവൻ റോഡിലുള്ള കെപെയിൻ ബാംബൂ ഹോട്ടലിൽ ഒത്തു ചേരുകയാണ്. ഇത് വരെ ബന്ധപ്പെടാൻ കഴിയാത്ത സഹപാടികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ വിളിച്ച് അന്നത്തെ കൂട്ടായ്മയിൽ പങ്കുചേരണമെന്ന് ആഗ്രഹിക്കുന്നു.. വസന്തം 74, എന്ന ഈ കൂട്ടായ്മ 50 വർഷത്തെ ഓർമ്മകൾ അയവിറക്കാനും പുതിയ സൗഹൃദം സ്ഥാപിക്കാനുമുള്ള ഒരു സദവസരമാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്. 9567860313 9495722277