കണ്ണാടിപ്പറമ്പ് : കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥയ്ക്ക് തിരികെനൽകി കണ്ണാടിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ മാതൃകയായി
കണ്ണാടിപ്പറമ്പ് :- കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. കണ്ണാടിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ സദാനന്ദനാണ് പേഴ്സ് തിരികെനൽകി മാതൃകയായത്.
കഴിഞ്ഞ ദിവസം രാത്രി പയ്യാമ്പലത്ത് വെച്ചാണ് സദാനന്ദന് പേഴ്സ് കളഞ്ഞുകിട്ടിയത്. 20,480 രൂപയും, ATM കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, പാൻകാർഡ്, ബാങ്ക് പാസ് ബുക്ക്, ബാങ്ക് രസീത് എന്നിവയും അടങ്ങിയ പേഴ്സാണ് കളഞ്ഞു കിട്ടിയത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥ വിപിനയ്ക്ക് പേഴ്സ് കൈമാറുകയായിരുന്നു.

Comments
Post a Comment